¡Sorpréndeme!

'രാജ്യത്ത് മോദി തരംഗം മാഞ്ഞു', പറയുന്നത് ശിവസേന എംപി | Oneindia Malayalam

2017-10-27 85 Dailymotion

Modi Wave Has Faded, Rahul Gandhi Ready To Lead India, says Shiv Sena Leader


രാജ്യത്ത് മോദി തരംഗം മാഞ്ഞുവെന്ന് പരോക്ഷ സൂചന നല്‍കി ശിവസേന എംപി സഞ്ജയ് റൌട്ട്. രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് പറഞ്ഞ് വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുലിനെ രാജ്യത്തെ നയിക്കാനുള്ള പ്രാപ്തിയുണ്ടെന്നും പറഞ്ഞു. പ്രാദേശിക ടെലിവിഷന്‍ ചാനലിനോടായിരുന്നു സജ്ഞയ് റൗട്ടിന്റെ പ്രതികരണം. ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സജ്ഞയ് റൗട്ട് അഭിപ്രായപ്പെട്ടു. .രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാണ് വോട്ടര്‍മാര്‍. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് ആരെ വേണമെങ്കിലും 'പപ്പു' എന്ന് അഭിസംബോധന ചെയ്യാമെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും സഖ്യകക്ഷികളാണെങ്കിലും അത്ര സുഖകരമായ ബന്ധമല്ല ഇരു പാര്‍ട്ടികളും തമ്മിലുള്ളത്. ഇതിന് മുന്‍പും ബിജെപിക്കും മോദിക്കുമെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്.